Skip to main content

വാട്ടര്‍ ചാര്‍ജ് കുടിശിക മാര്‍ച്ച് 31 നകം അടക്കണം

 

    സമ്പൂര്‍ണ ഡിജിറ്റല്‍ സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വാട്ടര്‍ അതോറിറ്റി ബില്ലും, രസീതും നല്‍കുന്നത് നിര്‍ത്തലാക്കിയിരിക്കുകയാണ്. രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പരിലേക്ക് എസ്.എം.എസ് മുഖേന അറിയിപ്പ് ലഭിച്ച് അതനുസരിച്ച് വിവിധ ഓണ്‍ലൈന്‍ സേവനങ്ങളാല്‍ പണം അടയ്ക്കാം. അനുസൃതമായ ആനുകൂല്യങ്ങളും കൈപ്പറ്റാം. ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാത്തവരും എസ്.എം.എസ് വഴി അറിയിപ്പ് ലഭിക്കാത്തവരും വാട്ടര്‍ അതോറിറ്റി സെക്ഷന്‍ ഓഫീസില്‍ എത്തി കണ്‍സ്യൂമര്‍ നമ്പര്‍ പറഞ്ഞ്  അല്ലെങ്കില്‍ പഴയ ബില്ലോ, രസീതോ കാണിച്ച് അവരവരുടെ കണക്കുവിവരം അറിഞ്ഞ് മാര്‍ച്ച് 31 വരെ ഉപഭോക്താക്കള്‍ക്ക് പഴയതുപോലെ കൗണ്ടറില്‍ വന്ന് വാട്ടര്‍ ചാര്‍ജും, കുടിശികയും അടയ്ക്കാം.

date