Skip to main content

തൊഴിലുറപ്പ് പദ്ധതി പരാതികൾ അറിയിക്കാൻ ഓംബുഡ്സ്മാൻ പ്രവർത്തനം തുടങ്ങി

 

        മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി ജില്ലയിൽ ഓംബുഡ്സ്മാന്റെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. 

        തൊഴിലാളികൾക്ക് അവരുടെ അവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികൾക്കും തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികൾക്കും  സമയബന്ധിതമായി പരിഹാരം കാണുന്നതിന് ഓംബുഡ്സ്മാൻ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അഞ്ചാംനില, സിവിൽ സ്റ്റേഷൻ, കാക്കനാട് എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ അയക്കണം. ombudsman.nrega.ekm@gmail.com എന്ന ഇമെയിൽ വിലാസത്തിലോ
0484-2980373,9895172273 എന്നീ ഫോൺ നമ്പറുകളിലോ പരാതികൾ സമർപ്പിക്കാം.

date