Skip to main content

വജ്രജൂബിലി ഫെല്ലോഷിപ്പ്:  വൈപ്പിന്‍ ബ്ലോക്ക്പഞ്ചായത്ത്തല ഉദ്ഘാടനം 

 

    കേരള സംസ്‌ക്കാരിക വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്നൊരുക്കുന്ന രണ്ടാം ഘട്ട വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ സൗജന്യ കലാ പരിശീലന ക്ലാസുകള്‍ വൈപ്പിന്‍ ബ്ലോക്ക്പഞ്ചായത്ത് തലത്തില്‍ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍ പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

     ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ സാജിത് അധ്യക്ഷത വഹിച്ച യോഗത്തില്‍ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയന്‍, കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.കെ ജയന്‍, സുബോധ ഷാജി, ജിജി വിന്‍സന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഗസ്റ്റിന്‍ മണ്ടോത് തുടങ്ങിയവര്‍ സംസാരിച്ചു.

date