Skip to main content

കൊണ്ടോട്ടിയില്‍ ഭക്ഷ്യസുരക്ഷ കമ്മീഷന്റെ പരിശോധന

കൊണ്ടോട്ടിയിലെ ഹോട്ടലുകളിലും മത്സ്യമാര്‍ക്കറ്റിലും പരിശോധന നടത്തി. വിമാനത്താവള പരിസരത്തെ ഹോട്ടലുകളിലും തട്ടുകടകളിലുമാണ് പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡം ലംഘിച്ച ഒരു ഹോട്ടലിന് 2000 രൂപ പിഴ ചുമത്തി. മത്സ്യ മാര്‍ക്കറ്റിലെ മീനുകളുടെയും ഐസിന്റെയും സാമ്പിളെടുത്ത് പരിശോധനക്ക് അയക്കുകയും ചെയ്തു. പരിശോധനക്ക് മഞ്ചേരി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ബിബി മാത്യു, കൊണ്ടോട്ടി ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ മുസ്തഫ എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് അസി. കമ്മീഷനര്‍ കെ സുഗുണന്‍ അറിയിച്ചു.

 

date