Post Category
ഹരിതകേരളം പരിശീലന പരിപാടി
മാലിന്യ സംസ്കരണം, ജലസുരക്ഷ,കൃഷി മേഖലകളില്‍ നൂതന പദ്ധതികള്‍ രൂപീകരിച്ച് ഹരിതകേരളം മിഷന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്കാന് അസിസ്റ്റന്റ് സെക്രട്ടറിമാരും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ശ്രദ്ധ ചെലുത്തണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണികൃഷ്ണന് പറഞ്ഞു.
ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്കായി ഹരിതകേരളം മിഷനും, ശുചിത്വമിഷനും നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ കലക്ടര്‍ അമിത് മീണ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് കലക്റ്റര്‍ വികല്പ്, ഹരിതകേരളം ജില്ലാ കോഡിനേറ്റര്‍ പി.രാജു, ശുചിത്വമിഷന് കോര്‍ഡിനേറ്റര്‍ നിബു കുര്യന് സംസാരിച്ചു. രാജേന്ദ്രന്, നാദിര്‍ഷ, ജ്യോതിഷ് എന്നിവര്‍ ക്ലാസെടുത്തു.
date
- Log in to post comments