Skip to main content

ജില്ലാ ക്ഷീരസംഗമം 19, 20 തീയതികളില്‍ ആലുവയില്‍: ക്ഷീരസംഗമം മന്ത്രി ജെ.ചിഞ്ചുറാണിയും  ക്ഷീരമേഖലയിലെ നൂതന പദ്ധതികളുടെ  ഉദ്ഘാടനം മന്ത്രി പി.രാജീവും നിര്‍വഹിക്കും

 

    ക്ഷീര വികസന വകുപ്പിന്റെയും ആലുവ ക്ഷീര വ്യവസായ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്ഷീര സംഗമം മാര്‍ച്ച് 19, 20 തീയതികളില്‍ നടക്കും. 

    ആലുവ മഹാത്മാ ഗാന്ധി ടൗണ്‍ഹാളില്‍ മാര്‍ച്ച് 20 ന് പകല്‍ 11 ന് ക്ഷീരസംഗമം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ക്ഷീരമേഖലയിലെ നൂതന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിര്‍വഹിക്കും. അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ 
ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആദരിക്കും. 

    ക്ഷീര സംഗമത്തോടനുബന്ധിച്ച് 19, 20 തീയതികളില്‍ ക്ഷീരകര്‍ഷക പാര്‍ലമെന്റ്, ക്ഷീര സംഘം ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടി, എക്‌സിബിഷന്‍, സമന്വയം ക്ഷീര വികസന സെമിനാര്‍, ക്ഷീര കര്‍ഷകരെ ആദരിക്കല്‍, പൊതുസമ്മേളനം എന്നിവ നടക്കും. 

    ജില്ലയിലെ എം.പിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍, ക്ഷീര സഹകാരികള്‍, ക്ഷീര കര്‍കഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date