Post Category
സി.എഫ്.ആർ.ഡി: എം.എസ്‌സി. കോഴ്‌സ്: അപേക്ഷ നീട്ടി
ആലപ്പുഴ: പത്തനതിട്ട ജില്ലയിലെ കോന്നിയിൽ കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവല്പ്‌മെന്റിന്റെ (സി.എഫ്.ആർ.ഡി) കീഴിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി-കെ) നടത്തുന്ന ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷുറൻസ് വിഷയത്തിൽ എം.എസ്‌സി.ക്കുള്ള അപേക്ഷ ജൂലൈ 12 വരെ നീട്ടി. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും സപ്ലൈകോ വെബ്‌സൈറ്റായ www.supplycokerala.com സന്ദർശിക്കുക.
(പി.എൻ.എ. 1554/2018)
date
- Log in to post comments