ബഷീര്‍ അനുസ്മരണം മന്ത്രി ഉദ്ഘാടനം ചെയ്യും.
വായനാ പക്ഷാചരണത്തോടനുബന്ധിച്ച് തലയോലപ്പറമ്പില്‍ ഇന്ന് (ജൂണ്‍ 5) നടക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ പരിപാടി ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30 ന് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക മന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രൊഫ.എസ്.കെ.വസന്തന്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തും. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ലൈബ്രറി പ്രസിഡന്റ് അഡ്വ.പി.കെ.ഹരികുമാര്‍ അധ്യക്ഷത വഹിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പു മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുള്‍ റഷീദ്, ബഷീര്‍ സ്മാരക ട്രസ്റ്റ് ട്രഷറര്‍ സുഭാഷ് പുഞ്ചക്കോട്ടില്‍, ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളായ അഡ്വ.എന്‍.ചന്ദ്രബാബു, ടി.കെ.ഗോപി, ടി.കെ.നാരായണന്‍ നായര്‍ എന്നിവര്‍ സംസാരിക്കും. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ.ആര്‍. ചന്ദ്രമോഹനന്‍ സ്വാഗതവും ബഷീര്‍ സ്മാരക ലൈബ്രറി സെക്രട്ടറി ഡോ. സി.എം.കുസുമന്‍ നന്ദിയും പറയും.
(കെ.ഐ.ഒ.പി.ആര്‍-1359/18)
- Log in to post comments