Skip to main content

തൃക്കാക്കരയില്‍ സംരംഭകത്വ  ക്ലബ് രൂപീകരണം 19 ന്

 

    തൃക്കാക്കര നഗരസഭാ പരിധിയില്‍ സംരംഭങ്ങള്‍ നടത്തുന്നവര്‍ക്കും സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി സംരംഭകത്വ ക്ലബ് രൂപീകരിക്കുന്നു. സംരംഭകര്‍ക്ക് ആവശ്യമായ വിവിധ പരിപാടികള്‍, സെമിനാറുകള്‍ എന്നിവ നടത്തുക, അനുഭവങ്ങള്‍ പങ്കുവയ്ക്കുക, സംരംഭക സാധ്യതകള്‍ പരിചയപ്പെടുത്തുക മുതലായ പ്രവര്‍ത്തനങ്ങള്‍ സംരംഭകത്വ ക്ലബ് മുഖേന നടത്തും. 

    മാര്‍ച്ച് 19 ന് രാവിലെ 9.30 ന് തൃക്കാക്കര മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ ക്ലബ്ബിന്റെ ഉദ്ഘാടനം തൃക്കാക്കര നഗരസഭാ ചെയര്‍ പേഴ്‌സണ്‍ അജിത തങ്കപ്പന്‍ നിര്‍വഹിക്കും. തുടര്‍ന്ന് നടത്തുന്ന സെമിനാറിലും പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ 9446418772 എന്ന ഫോണ്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.

date