Skip to main content

ഗസറ്റില്‍ പ്രസിദ്ധീകരിച്ചു

 

    കോരംക്കടവ് പാലം അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായി കുന്നത്തുനാട് താലൂക്കില്‍ ഐക്കരനാട് സൗത്ത് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 48 ല്‍ റീ സര്‍വെ നമ്പര്‍ 309/30 ല്‍പ്പെട്ട 0.87 ആര്‍ ഭൂമി പൊന്നുംവിലയ്ക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. രാമമംഗലം ഗ്രാമപഞ്ചായത്തിലെ പൂതൃക്ക  ഗ്രാമപഞ്ചായത്തുമായി  ബന്ധിപ്പിക്കുന്നതിനുമായി നടപ്പിലാക്കുന്ന അപ്രോച്ച് റോഡ് പദ്ധതി രാമമംഗലം, പൂതൃക്ക, കറുകപ്പിളളി നിവാസികള്‍ക്ക് പ്രയോജനം ലഭിക്കും. പെരുമ്പാവൂര്‍-കോലഞ്ചേരി ഭാഗത്തുനിന്നും വളരെ എളുപ്പത്തില്‍ പിറവം, കോട്ടയം ഭാഗങ്ങളിലേക്ക് പോകുവാന്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ എളുപ്പവഴിയാകും ഈ പദ്ധതി.

date