Skip to main content

കൊച്ചി ചലച്ചിത്രോത്സവം;  അവതാരകരെ ക്ഷണിക്കുന്നു

 

    26-ാമത് ഐഎഫ്എഫ്‌കെ യുടെ ഭാഗമായ  കൊച്ചി മേഖല ഫിലിം ഫെസ്റ്റിവല്‍ ഏപ്രില്‍ 1 മുതല്‍ 5 വരെ എറണാകുളത്ത് നടത്തും. 
മേളയില്‍ അവതാരകരാകാന്‍  മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യമുള്ള യുവജനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

     താല്പര്യമുള്ളവര്‍  ഐഡി കാര്‍ഡ്, ഫോട്ടോ, ബയോഡാറ്റ സഹിതം മാര്‍ച്ച് 23 ന് പകല്‍ 11 നും 3 നും ഇടയില്‍ എറണാകുളം കച്ചേരിപ്പടിക്കടുത്തുള്ള സെന്റ് വിന്‍സെന്റ് റോഡിലെ മാക്ടയുടെ ഓഫീസില്‍ (IFFK KOCHI REGIONAL OFFICE) ഒഡിഷന്‍ ടെസ്റ്റിന്  എത്തിച്ചേരുക. എറണാകുളത്ത് താമസ സൗകര്യമുള്ളവര്‍ക്ക് മുന്‍ഗണന.    കൂടുതല്‍ വിവരങ്ങള്‍ക്ക് 9447123960, 0484 2396094.

 

date