Skip to main content

പാരമ്പര്യ ഗോത്രകലാ  പ്രദര്‍ശന വിപണന മേള  ഗദ്ദിക-2022 ശനിയും ഞായറും

 

     പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പട്ടിക വര്‍ഗക്കാര്‍ പരമ്പരാഗതമായിഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കു വിപണി കണ്ടെത്തുന്നതിനും അവരുടെ അന്യം നിന്നുകൊണ്ടിരിക്കുന്ന കലാരൂപങ്ങള്‍ സംരക്ഷിക്കുന്നതിനും ജില്ലാതല പാരമ്പര്യ ഗോത്രകലാ-പ്രദര്‍ശന വിപണന മേളയായ ഗദ്ദിക-2022 ശനിയാഴ്ച(മാര്‍ച്ച് 19) ആരംഭിക്കും. 

    ഫോര്‍ഷോര്‍ റോഡിലുളള ഗോത്ര പൈതൃക കേന്ദ്രത്തില്‍ മാര്‍ച്ച് 19,  20(ശനി, ഞായര്‍) തീയതികളിലാണ് മേള സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെയാണ് പ്രദര്‍ശന വിപണ മേള. കലാ-പ്രദര്‍ശന മേള വൈകിട്ട് 5 മുതല്‍ 7 വരെയാണ്.

    ഗോത്രകലകളുടെ പ്രദര്‍ശനത്തിന്റെയും വനവിഭവങ്ങളുടെ വിപണന മേളയുടെയു ഉദ്ഘാടനം 19 ന് വൈകിട്ട് നാലിന് ടി.ജെ വിനോദ് എംഎല്‍എ നിര്‍വഹിക്കും. കൊച്ചി മേയര്‍ അഡ്വ.എം.അനില്‍ കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് മുഖ്യാതിഥിയായിരിക്കും. 

    മേളയോട് അനുബന്ധിച്ച് പട്ടിക വര്‍ഗക്കാരുടെ തനത് ഉല്‍പ്പന്നങ്ങളായ തേന്‍, തെള്ളി, കാട്ട്കുടംപുളി, ശതാവരിക്കിഴങ്ങ്, കൂവപ്പൊടി, മുളയരി, കാട്ട്കണ്ണിമാങ്ങ, ഇഞ്ച, ഈറ്റ ഉല്‍പ്പന്നങ്ങള്‍, പൂക്കൊട്ട, മുറം, ചട്ടുകം, തുടങ്ങിയവയുടെ പ്രദര്‍ശനവും വിപണനവും ഉണ്ടായിരിക്കും.

      19 ന് വൈകിട്ട്5 മുതല്‍ 7വരെ മലപുലയ വിഭാഗത്തിന്റെ മലപുലയാട്ടം, ഊരാളി വിഭാഗത്തിന്റെ കമ്പ് കളിയും 20ന് വൈകിട്ട് 5 മുതല്‍ 7വരെ ഊരാളി വിഭാഗത്തിന്റെ ഊരാളിക്കൂത്ത്, ഉള്ളാട വിഭാഗത്തിന്റെ പാരമ്പര്യഗാനവും ദൃശ്യാവിഷ്‌കാരവും തുടങ്ങിയ ഗോത്രകലകളുടെ പ്രദര്‍ശനവും സൗജന്യമായി ഒരുക്കിയിട്ടുണ്ട്.
 

date