Skip to main content

പൊതു വിദ്യാലയങ്ങൾക്ക് ലാബ് ഉപകരണങ്ങളുടെ  വിതരണം:  ജില്ലാതല ഉദ്ഘാടനം 

       ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പൊതു വിദ്യാലയങ്ങൾക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് അധ്യക്ഷത വഹിച്ചു.

       ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹണി ജി അലക്സാണ്ടർ പദ്ധതി വിശദീകരണം നടത്തി.  ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ റാണികുട്ടി ജോര്‍ജ്, ആശ സനല്‍, എം.ജെ ജോമി, കെ.ജി. ഡോണാമാഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.എസ്. അനിൽകുമാർ, മനോജ് മുത്തേടൻ എന്നിവർ സംസാരിച്ചു.. ജില്ലാ പഞ്ചായത്ത് അംഗം ശാരദാമോഹൻ സ്വാഗതവും  സെക്രട്ടറി ജോബി തോമസ് നന്ദിയും  പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങളും വിവിധ വകുപ്പ് മേധാവികളും പങ്കടുത്തു.

date