Skip to main content

കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹത്തണലൊരുക്കാം

 

കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ മദ്ധ്യവേനലവധിക്ക് സ്വന്തം വീട്ടില്‍ പോകാന്‍ കഴിയാതെ ശിശു സംരക്ഷണ  സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ വീട്ടില്‍ താമസിപ്പിക്കുവാന്‍ സന്നദ്ധതയുള്ളവര്‍ക്ക് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാം.  6 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മികച്ച വീടനുഭവം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  സ്വന്തം മക്കളോടൊപ്പം  കുട്ടികളേയും താമസിപ്പിക്കുന്നതിന് സന്നദ്ധരായ ജില്ലയിലെ കുടുംബങ്ങള്‍ക്ക് മാര്‍ച്ച് 30വരെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ അപേക്ഷ നല്‍കാം.  താല്‍പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിന് 9497817480, 0484 2959177 എന്ന നമ്പറില്‍ ബന്ധപ്പെടുക.അവസാന തീയതി മാര്‍ച്ച് 30.  അപേക്ഷകള്‍ അയക്കേണ്ട വിലാസം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, താഴത്തെ നില, എ 3 ബ്ലോക്ക്, കാക്കനാട്, എറണാകുളം - 682030

date