Skip to main content

നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തില്‍  വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഉദ്ഘാടനം ശനിയാഴ്ച  മന്ത്രി പി. പ്രസാദ് നിർവഹിക്കും

 

              നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തില്‍ ആര്‍.കെ.വി.വൈ പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആധുനിക ഗോശാലയുടേയും സംരക്ഷിത കാര്‍ഷീക വിപണന പ്രദര്‍ശനശാല, സംയോജിത കൃഷിക്കായി നവീകരിച്ച കുളം എന്നിവയുടേയും ഉദ്ഘാടനം  കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വ്വഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ഇ-ഓഫീസ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. 

         ശനിയാഴ്ച(മാര്‍ച്ച് 19 ) ഉച്ചകഴിഞ്ഞ് രണ്ടിന്  ഫാം അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ആന്റണി  ജോണ്‍ എംഎൽഎ  അധ്യക്ഷത വഹിക്കും.  അഡ്വ ഡീന്‍.കുര്യാക്കോസ് എം പി മുഖ്യാതിഥി ആയിരിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആമുഖപ്രഭാഷണവും പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ഇ.എം.ബബിത പദ്ധതി വിശദീകരണവും നടത്തും. 

      എസ്.എസ്.എല്‍.സി -പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച ഫാമിലെ തൊശിലാളികളുടെ മക്കളേയും  ഫാം ഡേ വിജയികള്‍ക്കുള്ള അനുമോദനവും ഇതോടൊപ്പം നടക്കും. 

       ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീര്‍, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആശ സനല്‍, എം.ജെ.ജോമി, കെ.ജോ.ഡോണാമാഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.കെ.ഡാനി, കെ.വി.രവീന്ദ്രന്‍, ലിസി അലക്‌സ്, സനിത റഹീം, കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിംസിയ ബിജു,  ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോബി തോമസ്, വിവിധ വകുപ്പ് മേധാവികളായ പി എസ് രാജീവ്, ബോബന്‍.ജി, തോമസ് സാമുവല്‍, കെ.സുരേഷ്‌കുമാര്‍, മുതിര്‍ന്ന കര്‍ഷകന്‍ മാത്യു വര്‍ഗീസ് പൊട്ടക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം കണ്ണന്‍, പഞ്ചായത്ത് അംഗം സൗമ്യ ശശി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഷാജി മുഹമ്മദ്, പി.റ്റി.ബെന്നി, ജെയ്‌മോന്‍ ജോസ്, പി.എം.ശിവന്‍, കെ.പി.വിജയന്‍, എം.വി.യാക്കോബ് എന്നിവര്‍ സംസാരിക്കും. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേശ്‌സണ്‍ റാണികുട്ടി ജോര്‍ജ്ജ് സ്വാഗതവും ജില്ലാ കൃഷിതോട്ടം സൂപ്രണ്ട് സൂസന്‍ ലീ.തോമസ് നന്ദിയും പറയും.

date