ജില്ലാ വികസനസമിതി : നെല്ല് സംഭരണം - കര്‍ഷകര്‍ക്ക് കുടിശ്ശിക നല്‍കണം: ഡോ. പി.കെ.ബിജു എംപി
നെല്ല് സംഭരിച്ച വകയില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഇനത്തിലെ 10.45 കോടി രൂപ ഉടന്‍ ലഭ്യമാകാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഡോ. പി.കെ.ബിജു എംപി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാവികസന സമിതി യോഗത്തില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 10 പ്രമേയങ്ങളില്‍ ഏഴെണ്ണം ഡോ.പി.കെ.ബിജു എംപിയും മൂന്നെണ്ണം യു.ആര്. പ്രദീപ് എംഎല്‍എയുമാണ് അവതരിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മറികടന്ന് കൃഷി ചെയ്യുകയും മികച്ച വിളവെടുക്കുയും ചെയ്ത കര്‍ഷകര്‍ക്ക് യഥാസമയം സംഭരണവില നല്‍കേണ്ടത് അനിവാര്യമാണെന്നും എംപി പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. മഴക്കാല പകര്‍ച്ചാവ്യാധികള്‍ വ്യാപകമായ സാഹചര്യത്തില്‍ ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചും പനി ക്ലിനിക്കുകള്‍ ആരംഭിച്ചും ബോധവത്ക്കരണം നടത്തണം. ജില്ലയിലെ പട്ടയ വിതരണം കാര്യക്ഷമമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഡോ.പി.കെ. ബിജു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലയിലെ താലൂക്ക് ഓഫീസുകളില്‍ ഇപ്പോഴും പട്ടയത്തിനുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. പട്ടയം ലഭിക്കാത്തതിന്റെ പേരില്‍ പല സര്‍ക്കാര്‍ ആനുകൂല്യങ്ങളും സാധാരണക്കാര്‍ക്ക് ലഭിക്കാത്ത അവസ്ഥയുണ്ട്. ഇത് പരിഹരിക്കുന്നതിനായാണ് ഇത്തരം ആവശ്യം ഉന്നയിക്കുന്നത് - എംപി ആവശ്യപ്പെട്ടു. ജില്ലയിലെ പലയിടങ്ങളില്‍ നിന്നും ശേഖരിച്ച ശുചിമുറി മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പൊതു-കൃഷി ഇടങ്ങളില്‍ തള്ളുന്ന പ്രവണതക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഒഴിവുള്ള ഇലക്ട്രിക്കല്‍ എന്‍ജിനീയറുടെ തസ്തിക ഉടന്‍ നികത്തണമെന്നും ജില്ലയില്‍ വിവിധ ബ്ലോക്കു പഞ്ചായത്തുകളില്‍ ബിഡിഒമാരുടെ ഒഴിവുകള്‍ നികത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ളിക്കാട്- കുറാഞ്ചേരി റോഡിന്റെ വീതി കൂട്ടി ടാര്‍ ചെയ്യുന്ന പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും കിരാലൂര്‍ എല്‍പി സ്കൂളില്‍ എംപി ഫണ്ടില്‍ നിന്നനുവദിച്ച സ്കൂള്‍ ബസ് എത്രയും വേഗം പ്രവര്‍ത്തിപ്പിക്കണമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടറോട് നിര്‍ദേശിച്ചു.
പഴയന്നൂര്‍ വെജിറ്റബിള്‍ സോണ്‍ പരിധി പ്രദേശത്ത് വരുന്ന പച്ചക്കറി കര്‍ഷകര്‍ക്ക് കൃഷി അഭിവൃദ്ധിപ്പെടുത്തി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായം ഉറപ്പുവരുത്താനും മുള്ളൂര്‍ക്കര, വരവൂര്‍ കൃഷിഭവന് പരിധിയിലെ പൈതൃക ഇനമായ ചെങ്ങാലിക്കോടന് വാഴകൃഷിക്ക് കര്‍ഷകര്‍ക്ക് സാങ്കേതിക സാമ്പത്തിക സഹായം ലഭ്യമാക്കാനും ജില്ലാകൃഷി ഓഫീസറോട് പ്രമേയത്തിലൂടെ യു.ആര് പ്രദീപ് എംഎല്‍എ ആവശ്യപ്പെട്ടു. ഫോര്‍മാലിന്‍ അടങ്ങിയ മത്സ്യം വില്പനക്കെത്തുന്നതുമായി ബന്ധപ്പെട്ട് ഭക്ഷ്യ സുരക്ഷാവകുപ്പും ആരോഗ്യവകുപ്പും അടിയന്ത നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും അദ്ദേഹം പ്രമേയത്തിലൂടെ നിര്‍ദ്ദേശിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂളുകളുടെ നിലാവരം ഉയര്‍ത്താന്‍ എംഎല്‍എ, എംപി ഫണ്ടുകള്‍ യഥാസമയം വിനിയോഗിക്കാന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ശ്രദ്ധ ചെലുത്തണമെന്നും വിദ്യാലയ പരിസരത്ത് സജീവമാകുന്ന ലഹരി വസ്തുക്കളുടെ വില്പന തടയണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കാത്ത ഓഫീസുകളില്‍ ഉടന്‍ നടപ്പാക്കണം. ആര്‍ദ്രം പദ്ധതി പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും യോഗം നിര്‍ദ്ദേശിച്ചു. ജില്ലയില്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതികള്‍ യഥാസമയം നടപ്പാക്കാനും നിര്‍മ്മാണത്തിലുള്ള പൊതുമരാമത്ത് വിഭാഗം റോഡുകളുടെ പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കാനും യോഗം ആവശ്യപ്പെട്ടു. മലയോര പ്രദേശത്തെ ഹൈവേകളുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാനുള്ള ആവശ്യവും യോഗത്തിലുയര്‍ന്നു. തീരദേശ മേഖലകളിലെ റോഡുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഗുരുവായൂര്‍- ചാവക്കാട് ഭാഗത്ത് റോഡു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സ്റ്റേ ഓര്‍ഡര്‍ മാറ്റാന്‍ പ്രത്യേക അനുമതി വാങ്ങാന്‍ പിഡബ്ല്യൂഡി റോഡ്സ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ജില്ലയില്‍ വിമുക്തി പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും യോഗത്തില്‍ ധാരണയായി.
യോഗത്തില്‍ സി.എന്‍. ജയദേവന് എം.പി, എംഎല്‍എമാരായ ബി.ഡി.ദേവസി, കെ.വി.അബ്ദുള്‍ഖാദര്‍, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, പ്രൊഫ. കെ.യു. അരുണന്, ജില്ലാ കളക്ടര്‍ ടി.വി.അനുപമ, എഡിഎം സി.ലതിക, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ഡോ. എം. സുരേഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments