ഡോ.അംബേദ്കര്‍ ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ ഡോ. അംബേദ്കര്‍ ഫൗണ്ടേഷന് നല്കുന്ന ഡോ. അബേദ്കര് ദേശീയ അവാര്‍ഡ്-2022 ന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സമൂഹത്തിലുള്ള ഉന്നമനത്തിനു വേണ്ടി മികച്ച സംഭാവനകള്‍ നല്കിയ സ്ത്രീകള്‍, പുരുഷന്മാര്, സ്ഥാപനങ്ങള്‍/സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 10 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
അര്‍ഹരായവരുടെ അപേക്ഷകള്‍ ഡയറക്ടര്‍,
ഡോ. അംബേദ്കര്‍ ഫൗണ്ടേഷന്, 9-ാം നില, ജീവന് പ്രകാശ് ബില്‍ഡിംഗ്. 25 കെ.ജി. മാര്‍ഗ്, കൊണാട്ട് പ്ലേസ്, ന്യൂഡല്‍ഹി-110001 എന്ന വിലാസത്തില്‍ അയക്കണം. ഇമെയില്‍ ഐഡി: consultant.daf@nic.in. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 27. കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന സര്‍ക്കാരുകള്‍ / കേന്ദ്ര ഭരണ പ്രദേശങ്ങളുടെ അധികാരികള്‍, ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍, നേരത്തെ അവാര്‍ഡ് ലഭിച്ച വ്യക്തികള്‍, മുന്‍ ജൂറി അംഗങ്ങള്‍, ഇന്ത്യന്‍ സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍,അംഗീകാരമുള്ള സാമൂഹിക സംഘടനകളും സര്‍ക്കാരിതര സംഘടനകളും, അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യാന്‍ ജൂറി ക്ഷണിക്കുന്ന മറ്റേതെങ്കിലും വ്യക്തിയോ സ്ഥാപനമോ എന്നിവര്‍ക്ക് അവാര്‍ഡിനായി നാമനിര്‍ദ്ദേശം നടത്താം.
- Log in to post comments