Skip to main content

സംസ്കൃത സർവ്വകലാശാലയിൽ ത്രിദിന പി. ജി. സെമിനാർ 22 ന് തുടങ്ങും

 

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ത്രിദിന പി. ജി. സെമിനാർ 22ന് തുടങ്ങും. പൗരസ്ത്യ- പാശ്ചാത്യ സാഹിത്യ വിമർശന സിദ്ധാന്തങ്ങളെക്കുറിച്ച് സംഘടിപ്പിക്കുന്ന സെമിനാർ കേരള കലാമണ്ഡലം കല്പിത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ. ജി. പൗലോസ് ഉദ്ഘാടനം ചെയ്യും. സംസ്കൃതം സാഹിത്യ വിഭാഗം മേധാവി ഡോ. കെ. ആർ. അംബിക അധ്യക്ഷയായിരിക്കും. ഡോ. അജിത്കുമാർ കെ. വി., ഡോ. ടി. മിനി എന്നിവർ പ്രസംഗിക്കും. ഡോ. കെ. ജി പൗലോസ് മുഖ്യപ്രബന്ധം അവതരിപ്പിക്കും. ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. കെ. കെ. ഗീതാകുമാരി, ഡോ. വി. ആർ. മുരളീധരൻ, ഡോ. പ്രീതി നായർ, മിനു ഫാത്തിമ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 24ന് സെമിനാർ അവസാനിക്കും.

date