നിയമലംഘനം അറിയിക്കാന്‍ വാട്‌സ് അപ്പ്
ജില്ലയില്‍ ജനകീയ സഹകരണത്തോടെ വാഹനാപകടം കുറക്കുന്നതിന് നടപടി തുടങ്ങി. ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോ എടുത്ത് ജോയിന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലേക്ക് വാട്‌സ് അപ്പ് ചെയ്യാം. സ്‌കൂള്‍ വാഹനങ്ങളില്‍ കുത്തിനിറച്ച് കുട്ടികളെ കൊണ്ടു പോവുക, മൂന്ന് യാത്രക്കാരുമായി മോട്ടോര്‍ സൈക്കിള്‍ ഉപയോഗിക്കുക, മോട്ടോര്‍ സൈക്കിള്‍ സൈലന്‍സര്‍ ആള്‍ട്ടറേഷന്‍ നടത്തിയും വലിയ ടയറുകള്‍ ഉപയോഗിച്ചും ഓടിക്കുക, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ആയമാരില്ലാതെ ചെറിയ കുട്ടികളെ വാഹനങ്ങളില്‍ കൊണ്ടുപോവുക, 10 വര്‍ഷം പ്രവൃത്തിപരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുക എന്നിങ്ങനെ വിവിധ തലത്തിലുളള ട്രാഫിക്ക് ലംഘനങ്ങളാണ് അറിയിക്കേണ്ടത്. ഫോട്ടോ അയ്ക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ഫോട്ടോ എടുക്കുന്ന സ്ഥലം, സമയം എന്നിവ രേഖപ്പെടുത്തണം. വാഹന നമ്പറും കുറ്റകൃത്യവും ഫോട്ടോയില്‍ വ്യക്തമാക്കാന്‍ ശ്രദ്ധിക്കണം. ഫോണ്‍ നമ്പര്‍ : 8547639147 (തൃശൂര്‍), 8547639185 (ഗുരുവായൂര്‍), 94952922368 (ഇരിങ്ങാലക്കുട), 9400334141 (ചാലക്കുടി), 8547639187 (വടക്കാഞ്ചേരി), 8547639186 (കൊടുങ്ങല്ലൂര്‍).
- Log in to post comments