Post Category
'ഓണത്തിന് ഒരു മുറം പച്ചക്കറി'; ജൈവകൃഷി ഉദ്ഘാടനം നടന്നു
കൃഷി വകുപ്പ് നടപ്പാക്കുന്ന 'ഓണത്തിന് ഒരു മുറം പച്ചക്കറി' ജൈവകൃഷിയുടെ ഉദ്ഘാടനവും വിത്ത് വിതരണവും പാറശാല വ്‌ളാത്താങ്കര സെന്റ് പീറ്റേഴ്‌സ് യു.പി. സ്‌കൂളില്‍ നടന്നു. ചലച്ചിത്രനടനും ചെങ്കല്‍ ഗ്രാമപഞ്ചായത്തംഗവുമായ രാജ് കുമാര്‍ പച്ചക്കറിതൈ നട്ട് പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
കൃഷി ഓഫീസര്‍ പി.എം. ജോസഫ്, കൃഷി അസ്സിസ്റ്റന്റുമാരായ ഷിനു, ഷീജ, സുനില്‍കുമാര്‍, ഫാ: അനില്‍കുമാര്‍, ഹെഡ്മാസ്റ്റര്‍ അജി, പി.റ്റി.എ. പ്രസിഡന്റ് ഷാജി, സി.വി. ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രവിവരണം
'ഓണത്തിന് ഒരു മുറം പച്ചക്കറി' ജൈവകൃഷിയുടെ ഉദ്ഘാടനം ചെങ്കല്‍ ഗ്രാമപഞ്ചായത്തംഗം രാജ് കുമാര്‍ നിര്‍വഹിക്കുന്നു.
(പി.ആര്‍.പി 1788/2018)
date
- Log in to post comments