Post Category
മഡ് ഫുട്ബോള്‍ ഇന്ന്; കളക്ടറുടെ നേതൃത്വത്തിലുള്ള ടീമും മത്സരത്തിന്
ലോകകപ്പ് ഫുട്ബോള്‍ പ്രമാണിച്ച് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ജില്ലാഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന മഡ് ഫുട്ബോള്‍ ഇന്ന് നടക്കും. ജില്ലാ കളക്ടര്‍ ജീവന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള കളക്ടറേറ്റ് ടീം, സിവില്സ്റ്റേഷന് ടീം, പെരുമ്പള യൂത്ത് ക്ലബ്് ഉള്‍പ്പെടെ നാലു ടീമുകളാണ് സെവന്‍സ് ഫുട്ബോളില്‍ അണിനിരക്കുന്നത്. പെരുമ്പള കൂലോത്തുങ്കാലിലെ ഉഴുതുമറിച്ച വയലില്‍ ഇന്ന്്(ജൂലൈ 6) ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം.
date
- Log in to post comments