Skip to main content

സൗരോര്‍ജ ഉല്‍പാദകരുടെ യോഗം ഇന്ന്

 

    സംസ്ഥാന സര്‍ക്കാര്‍  നടപ്പാക്കുന്ന ഊര്‍ജ കേരളമിഷന്റെ ഭാഗമായ സൗര പദ്ധതിവഴി സംസ്ഥാനത്ത് സൗരോര്‍ജ ഉല്‍പാദനം ശക്തിപ്പെടുത്താനായി ഇന്ന് (ജൂലൈ 6) രാവിലെ 10 ന് സൗരോര്‍ജ സംരംഭകരുടെ യോഗം തിരുവനന്തപുരം റെസിഡന്‍സി ടവറില്‍ ചേരുമെന്ന് കെ.എസ്.ഇ.ബി. ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.  വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി യോഗം ഉദ്ഘാടനം ചെയ്യും.  നൂറിലധികം സംരംഭകര്‍ യോഗത്തില്‍ സംബന്ധിക്കും.  
(പി.ആര്‍.പി 1793/2018)

 

date