Skip to main content

 ജില്ലയില്‍ വനംവകുപ്പ് 4.45 ലക്ഷം വൃക്ഷതൈകള്‍ വിതരണം ചെയ്തു 

: വലിയ കൂടത്തൈ വില്‍പ്പനയ്ക്ക് 

    ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വനംവകുപ്പ് ഈ വര്‍ഷം ജൂണ്‍ അഞ്ചിനകം 4.45 ലക്ഷം വൃക്ഷതൈകള്‍ വിതരണം ചെയ്തതായി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് റെക്കോഡാണ്. ജില്ലയില്‍ വനം വകുപ്പിന്റെ ഹരിത കേരളം പദ്ധതിക്ക് വന്‍വരവേല്‍പ്പാണ് ലഭിച്ചതെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു. പരിസ്ഥിനി ദിനത്തിന് തൊട്ടുമുമ്പുതന്നെ ആറു നഴ്‌സറികളില്‍ വൃക്ഷത്തൈകള്‍ തീര്‍ന്നിരുന്നു.കഴിഞ്ഞ വര്‍ഷം പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് 2.67 ലക്ഷ തൈകളാണ് ജില്ലയില്‍ വിതരണം ചെയ്തത്. 
    ജനങ്ങളുടെ ആവശ്യത്തിനായി മാറ്റിവച്ച വലിയ കൂടത്തൈ ഒന്നിന് 45 രൂപ നിരക്കില്‍ വനംവകുപ്പിന്റെ നഴ്‌സറികളില്‍ നിന്നും വിതരണം ചെയ്യുന്നുണ്ട്.അശോകം, വേപ്പ്, ഞാവല്‍, ലക്ഷ്മിതരു, നീര്‍മരുത്, ഉങ്ങ്, കണിക്കൊന്ന, പേര, സീതാപ്പഴം,ഉറുമാമ്പഴം എന്നിവ ഇവിടെ ലഭിക്കും. ഫോണ്‍: 8547603836, 8547603840.        

      

date