Post Category
മികച്ച കര്‍ഷകന്‍; അപേക്ഷ ക്ഷണിച്ചു
കാസര്‍കോട് കൃഷിഭവന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 17 ന് കര്‍ഷകദിനത്തോടനുബന്ധിച്ച് ആദരിക്കുന്നതിന് നഗരസഭാ പരിധിയിലെ വിവിധ മേഖലകളില്‍ മികച്ച കര്‍ഷകരെ തിരിഞ്ഞെടുക്കുന്നതിനായി അപേക്ഷക്ഷണിച്ചു. സമ്മിശ്രം, ക്ഷീരം, യുവ, വനിത, പട്ടികജാതി-വര്‍ഗ എന്നീ വിഭാഗങ്ങളിലാണു തെരഞ്ഞെടുപ്പ്. കര്‍ഷകര്‍ക്കു നേരിട്ടോ ശുപാര്‍ശ വഴിയോ പേരുകള്‍ നിര്‍ദ്ദേശിക്കാം. അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി ഈ മാസം 16. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെടുക. ഫോണ്‍: 04994 230560
date
- Log in to post comments