Post Category
യോഗ പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ കോഴ്‌സിന് ഈ മാസം 16 വരെ അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്‌സിന് ആറു മാസമാണ് കാലാവധി. അപേക്ഷാഫോറവും പ്രോസ്‌പെക്‌സും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 0471-2325101, 2325102
date
- Log in to post comments