Skip to main content

ദേവസ്വം ബോര്‍ഡ് വിഹിതം, കുടിശിക പിരിവ് 12 ന്

മലമ്പാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മലബാര്‍ ക്ഷേത്ര ജീവനക്കാരുടേയും, എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടേയും ക്ഷേമനിധി  ക്ഷേത്ര വിഹിതം, കുടിശിക പിരിവ് നടത്തുന്നതിനായി ഈ മാസം 12 ന് രാവിലെ 11 മുതല്‍ കണ്ണൂര്‍ പിള്ളയാര്‍കോവില്‍ ക്ഷേത്രത്തില്‍ ക്ഷേമനിധി സെക്രട്ടറി  ക്യാമ്പ് ചെയ്യും. മലമ്പാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി, ഹോസ്ദുര്‍ഗ് താലൂക്കുകളിലെ ക്ഷേത്രഭാരവാഹികള്‍ ഈ ക്യാമ്പിലെത്തി ക്ഷേമനിധിയില്‍ അടയ്ക്കാനുള്ള വിഹിതം നിര്‍ബന്ധമായും അടയ്ക്കണം.
    ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിനായി ക്ഷേത്ര ജീവനക്കാര്‍ക്ക് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്നതിനുള്ള രേഖയും ശമ്പള പട്ടികയുടെ പകര്‍പ്പും സഹിതം അപേക്ഷ സമര്‍പ്പിക്കാം. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിന് ശമ്പള പട്ടികയുടെ പകര്‍പ്പ് ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.        

date