Post Category
തൊഴിലുറപ്പ് പദ്ധതി പ്രദേശങ്ങൾ ജില്ലാ കളക്ടർ സന്ദർശിച്ചു
വാഴക്കുളം, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ചൂർണിക്കര, കീഴ്മാട്, കരുമല്ലൂർ ഗ്രാമ പഞ്ചായത്തുകളിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കിയ വിവിധ പ്രദേശങ്ങൾ ജില്ലാ കളക്ടർ ജാഫർ മാലിക് , ജില്ലാ ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ ട്രീസ ജോസ് എന്നിവർ സന്ദർശിച്ചു.
ചൂർണിക്കര ഗ്രാമ പഞ്ചായത്തിലെ പൊയ്യക്കരയിൽ ഫലവൃക്ഷതൈ ഉത്പാദനത്തിനായുള്ള നഴ്സറി നിർമാണം, പട്ടേരിപ്പുറത്തിലെ പച്ചതുരുത്ത് നിർമാണം, കീഴ്മാട് ഗ്രാമപഞ്ചായത്തിലെ നഴ്സറി നിർമാണം എന്നിവിടങ്ങളിലും കളക്ടർ സന്ദർശിച്ചു വിലയിരുത്തി.
കരുമല്ലൂർ ഗ്രാമ പഞ്ചായത്തിലെ നഴ്സറി നിർമ്മാണം, ബഡ്‌സ് സ്‌കൂളിന്റെ പ്രവർത്തനങ്ങളും ജില്ലാ കളക്ടർ വിലയിരുത്തി. എല്ലാ മാസവും 10 വീതം സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതായി കളക്ടർ അറിയിച്ചു.
date
- Log in to post comments