Skip to main content

മലപ്പുറം സ്‌പോട്‌സ് കൗണ്‍സില്‍ പുനസംഘടിപ്പിച്ചു

എക്‌സ് ഒഫിഷ്യോ അംഗങ്ങളെയും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച അംഗങ്ങളെയും ഉള്‍പ്പെടുത്തി ജില്ലാ സ്‌പോട്‌സ് കൗണ്‍സിലും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും കായിക യുവജന കാര്യ വകുപ്പ് പുനസംഘടിപ്പിച്ചു.
 അംഗീകൃത സംസ്ഥാന സ്‌പോട്‌സ് സംഘടനയുടെ യൂണിറ്റായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ജില്ലയിലെ 35 സ്‌പോട്‌സ് സംഘടനയുടെ  ഭാരവാഹികള്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായിരിക്കും.  എം.എല്‍.എമാരായ വി. അബ്ദുറഹിമാന്‍, പി.വി. അന്‍വര്‍, പി. ഉബൈദുല്ല, പി. അബ്ദുല്‍ ഹമീദ്, എ.പി അനില്‍കുമാര്‍ തുടങ്ങിയവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച അംഗങ്ങളാണ്. ഇതിന് പുറമെ തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ഗിരീഷ്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണിതങ്ങള്‍ എന്നിവരും അംഗങ്ങളാണ്.  ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും അഞ്ച് പേരേയും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തിട്ടുണ്ട്.  ടി. ബാലകൃഷ്ണന്‍ (തുവ്വൂര്‍), ടി. സത്യന്‍ (നന്നമുക്ക്), കെ. രാജഗോപാല്‍ (മൂര്‍ക്കനാട്), ഷൗക്കത്തലി (ഊര്‍ങ്ങാട്ടിരി), ആയിശ. കെ (ഏലംകുളം) എന്നിവരാണ് ഇവര്‍.
 ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ച ആറ് അംഗങ്ങള്‍ കൂടി സമിതിയില്‍ ഉണ്ടായിരിക്കും. പ്രശസ്ത ഫുട്‌ബോള്‍ താരമായ യു. ഷറഫലി,   ദേശീയ ഫുട്‌ബോള്‍ താരമായ അര്‍ജുന്‍ ജയരാജ്, ദേശീയ അത്‌ലറ്റ് പ്രജിത. പി, ഖൊഖൊ താരം ഗോപിക. കെ, സ്‌കൂള്‍ കായികാധ്യാപകന്‍ സജയ്ദാസ്. പി.പി, മഞ്ചേരി എന്‍.എസ്.എസ്. കോളേജ് കായിക വിഭാഗം ഡയറക്ടര്‍ പി. സുധീര്‍കുമാര്‍ എന്നിവരെയാണ് കലക്ടര്‍ നിര്‍ദ്ദേശിച്ചത്. നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന വിദ്യാര്‍ഥികളുടെ കാലാവധി ഒരു വര്‍ഷമായിരിക്കും.  
ജില്ലാ കലക്ടര്‍ ചെയര്‍മാനും സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സെക്രട്ടറിയും അംഗങ്ങളായിരിക്കുന്ന സ്‌പോട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പുനസംഘടിപ്പിച്ചിട്ടുണ്ട്.  എ. ശ്രീകുമാര്‍, ഋഷികേഷ്‌കുമാര്‍. പി, കെ. നാസര്‍, കെ. മനോഹരകുമാര്‍, കെ. മുഹമ്മദ് ആഷിക്ക്, വത്സല. കെ എന്നിവര്‍ അംഗങ്ങളായിരിക്കും.

 

date