Post Category
പാഠപുസ്തക കവിത- ചരിത്രം വര്‍ത്തമാനം; എം മുകുന്ദന്‍ പ്രകാശനം ചെയ്യും
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ഡോ. കെ.പി ഗോപിനാഥന്റെ പാഠപുസ്തക കവിത- ചരിത്രം വര്‍ത്തമാനം എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂലൈ 8ന് രാവിലെ 10.30ന് പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍ നിര്‍വഹിക്കും. കണ്ണൂര്‍ ശിക്ഷക് സദന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കരിക്കുലം കമ്മിറ്റി അംഗം കെ പ്രഭാകരന്‍ പുസ്തകം സ്വീകരിക്കും. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. എം ബാലന്‍ പുസ്തകം പരിചയപ്പെടുത്തും.
date
- Log in to post comments