Skip to main content

ജൈവ പഞ്ചായത്ത് ജില്ലാ തല അവാര്‍ഡ് വിതരണവും ജൈവ റോഡ് പദ്ധതി ഉദ്ഘാടനവും നാളെ

ജൈവ പഞ്ചായത്ത് ജില്ലാ തല അവാര്‍ഡ് വിതരണവും ജൈവ റോഡ് പദ്ധതിയുടെ ഉദ്ഘാടനവും ചെറുപുഴ സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തില്‍ നാളെ (ജൂലൈ 6) ഉച്ചയ്ക്ക് 12 മണിക്ക് കൃഷി വകുപ്പു മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും. കൂടാതെ സ്ഥാപന പച്ചക്കറി കൃഷിയുടെയും കാര്‍ഷിക സെമിനാറിന്റയും ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും.  സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനാകും. 
2017-18 വര്‍ഷത്തില്‍ സമ്പൂര്‍ണ്ണ ജൈവ കാര്‍ഷിക മണ്ഡലം പദ്ധതിയില്‍ ജൈവകൃഷിയില്‍ ജില്ലാതലത്തില്‍ മികച്ച നേട്ടം കൈവരിച്ച പഞ്ചായത്തുകള്‍ക്ക് കാര്‍ഷികവികസന കര്‍ഷക ക്ഷേമവകുപ്പാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. 

date