Skip to main content

സൗജന്യ പരിശീലനം

     റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കമ്പ്യൂട്ടര്‍ ഡി. ടി .പി സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ആഗസ്റ്റില്‍ ആരംഭിക്കുന്ന 45  ദിവസത്തെ  പരിശീലന  പരിപാടിയില്‍ ഭക്ഷണവും താമസ സൗകര്യവും സൗജന്യമായിരിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി  ജില്ലകളിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍,  എന്നിവ സഹിതം ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പി.ഒ. കാഞ്ഞിരങ്ങാട് , കരിമ്പം (വഴി), കണ്ണൂര്‍ 670142 എന്ന  വിലാസത്തില്‍ ജൂലൈ   20  നു മുമ്പ് അപേക്ഷിക്കണം.   ബി പി ല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും  മുന്‍ഗണന ലഭിക്കും. ഇന്റര്‍വ്യൂ ജൂലൈ 30 ന്.  ഓണ്‍ ലൈനായി www.rudset.com  ലും അപേക്ഷിക്കാം. ഫോണ്‍  0460 2226573/8129620530 /9074450879/9961336326/8301995433 / 8547682411.

date