Post Category
കുടുംബശ്രീ ഓഫീസ് മേളയ്ക്ക് മികച്ച വിറ്റുവരവ്
കുടുംബശ്രീ ജില്ലാ മിഷന്‍ കളക്ടറേറ്റില്‍ നടത്തിയ ഓഫീസ് മേളയ്ക്ക് മികച്ച വിറ്റുവരവ് ലഭിച്ചു. ജില്ലാ കളക്ടര്‍ ടി വി അനുപമ മേള രാവിലെ 9.30 ന് ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിലെ ജീവനക്കാര്‍ക്ക് മായമില്ലാത്തതും വിഷാംശമില്ലാത്തതുമായ ഹോംമെയ്ഡ് ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുക, കുടുംബശ്രീ സംരംഭകര്‍ക്ക് കൂടുതല്‍ വിപണന സാധ്യതകള്‍ ഒരുക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഓഫീസ് മേള സംഘടിപ്പിച്ചത്. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ്‌കുമാര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ രാധാകൃഷ്ണന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ശോഭു നാരായണന്‍ എന്നിവര്‍ മേളയ്ക്ക് നേതൃത്വം നല്‍കി.
date
- Log in to post comments