Post Category
പെന്‍ഷന്‍കാര്‍ 25നു മുമ്പ് ജിവന സാക്ഷ്യപത്രം ഹാജരാക്കണം
ട്രഷറി/ബാങ്ക്/മണിയോര്‍ഡര്‍ മുഖേന സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍, 2017 വര്‍ഷത്തെ ലൈഫ് മസ്റ്ററിംഗ് നടത്താത്ത പെന്‍ഷന്‍കാര്‍ ജൂലൈ 25 നു മുമ്പ് മസ്റ്ററിംഗ് നടത്തണമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു. അല്ലാത്തവരുടെ 2018 ആഗസ്റ്റ് മാസം മുതലുള്ള പെന്‍ഷന്‍ വിതരണം ചെയ്യുന്നത് താത്ക്കാലികമായി നിര്‍ത്തിവയ്ക്കും.
ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകളുമായി ട്രഷറിയില്‍ നേരിട്ട് ഹാജരായും കെ.എസ്.ആര്‍ പാര്‍ട്ട് III റൂള്‍ 126 അനുസരിച്ചുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ് ട്രഷറിയില്‍ ഹാജരാക്കിയും കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സംവിധാനമായ ജീവന്‍ പ്രമാണ്‍ മുഖേനയും (jeevanpramaan.gov.in) ലൈഫ് മസ്റ്ററിംഗ് നടത്താം.
പി.എന്‍.എക്സ്.2799/18
date
- Log in to post comments