Post Category
തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം
സ്‌കോള്‍ കേരള മുഖേന 2018-19 അധ്യയന വര്‍ഷം ഹയര്‍സെക്കണ്ടറി കോഴ്‌സിന് രണ്ടാം വര്‍ഷ പ്രവേശനം/പുന:പ്രവേശനത്തിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രം അനുവദിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള യൂസര്‍ നെയിമും, പാസ്‌വേര്‍ഡു ഉപയോഗിച്ച് www.scolekerala.org മുഖേന തിരിച്ചറിയല്‍ കാര്‍ഡ് പ്രിന്റെടുത്ത് അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാക്കി മേലൊപ്പ് വാങ്ങണം. ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതേണ്ടവര്‍ ജൂലൈ 10നകം പരീക്ഷാകേന്ദ്രങ്ങളില്‍ ഫീസ് അടയ്ക്കണമെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
പി.എന്‍.എക്സ്.2800/18
date
- Log in to post comments