Skip to main content

സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കാത്ത അപേക്ഷകര്‍ ബന്ധപ്പെടണം

 കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് 2008 -2009 കാലയളവില്‍ അപേക്ഷ നല്‍കുകയും അതേവര്‍ഷം സെലക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുകയും പിന്നീട് തുക ലഭിക്കാത്തതുമായ വിദ്യാര്‍ത്ഥികള്‍ അടിയന്തരമായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് വിഭാഗവുമായി ബന്ധപ്പെടണമെന്ന് ഡയറക്ടര്‍ അറിയിച്ചു. അര്‍ഹരായവരുടെ പട്ടിക www.dce.scholarship, www.dce.directorate എന്നീ സൈറ്റുകളില്‍ ലഭ്യമാണ്.  അപേക്ഷയുടെ പകര്‍പ്പ്, ആധാര്‍ നമ്പര്‍, ബാങ്ക് പാസ്ബുക്ക് ഫസ്റ്റ് പേജ് എന്നിവയുടെ സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 30നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 0471 2306580, 9446780308, 9446096580.
പി.എന്‍.എക്സ്.2804/18

date