Skip to main content

സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലവസരം

മയ്യനാട് ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് സൂപ്രണ്ട്, കൗണ്‍സലര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് തസ്തികകളിലേക്ക് സ്ത്രീ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, വേതനം എന്നിവ ക്രമത്തില്‍: സൂപ്രണ്ട് (ഒന്ന്) സാമൂഹ്യശാസ്ത്രം/മന:ശാസ്ത്രം/കൗണ്‍സലിംഗ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം. സമാന തസ്തികയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം,25,000 രൂപ.  കൗണ്‍സലര്‍ (ഒന്ന്) സാമൂഹ്യശാസ്ത്ര വിഷയത്തില്‍ ബിരുദം. കൗണ്‍സലിംഗില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 17,500 രൂപ. പാരാമെഡിക്കല്‍ സ്റ്റാഫ് (ഒന്ന്) പ്ലസ്ടു, പാരാമെഡിക്കല്‍ കോഴ്‌സ് പാസായിരിക്കണം. കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 9000 രൂപ.
     അപേക്ഷകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 13ന് ലഭിക്കത്തക്ക വിധത്തില്‍ അയയ്ക്കണം.  വിലാസം: ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ ഫോണ്‍: 0471 2348666, 2913212
പി.എന്‍.എക്സ്.2805/18

date