Skip to main content

ഓച്ചന്തുരുത്ത് ശ്രീ സുകൃത സംരക്ഷിണി സഭ സ്‌കൂൾ ഹൈടെക്കാകുന്നു

വൈപ്പിൻ: ഓച്ചന്തുരുത്ത് ശ്രീ സുകൃത സംരക്ഷിണി സഭ യു പി സ്‌കൂൾ ഇനി സ്‌മാർട്ടാകും. സംസ്ഥാനത്ത് ഹൈടെക്ക് സ്‌കൂൾ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂളിൽ ആധുനിക സംവിധാനങ്ങളൊരുക്കാൻ നടപടികളായെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. സ്‍മാർട്ട് ക്ലാസ് മുറികളും കംപ്യൂട്ടർ ലാബും സ്‌കൂളിൽ ഒരുക്കുന്നതിന് നടത്തിയ ശുപാർശയെത്തുടർന്ന് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു.

മൊത്തം 7,79,394രൂപയുടെ ആധുനികവത്കരണമാണ് ശ്രീ എസ് എസ് സഭ യു പി സ്‌കൂളിൽ നടപ്പാക്കുക. 3,3,9584 രൂപ ചെലവിൽ നാല് ക്ലാസ് മുറികൾ സ്‍മാർട്ട് ആക്കും. ഓരോ ക്ലാസ് മുറിക്കും 84,896 രൂപ വീതം ചെലവഴിക്കും. പത്ത് കംപ്യൂട്ടറുകളാണ് ലാബിൽ ഒരുക്കുന്നത്. 43,981 രൂപ ചെലവ് വരുന്ന മികവുറ്റ കംപ്യൂട്ടറുകളാണ് സ്ഥാപിക്കുക. മൊത്തം ചെലവ് 4,39,810 രൂപ.

കെൽട്രോണിന്റെയും കൈറ്റിന്റെയും സാങ്കേതിക സഹകരണത്തിനും മാർഗനിർദ്ദേശങ്ങൾക്കുമനുസൃതമാണ് പദ്ധതി നടപ്പാക്കുന്നത്.

date