Skip to main content
ജൈവ ഭരണി വിതരണോദ്ഘാടനം വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് നിർവഹിക്കുന്നു

ജൈവ ഭരണി വിതരണം ചെയ്തു

 

വരാപ്പുഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലെയും മാലിന്യം സംസ്കരിക്കുന്നതിന്റെ ഭാഗമായി ജെെവ ഭരണി വിതരണം ചെയ്തു. 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമസഭ വഴി അപേക്ഷിച്ച മുഴുവൻ കുടുംബങ്ങൾക്കും ഭരണി വിതരണം ചെയ്തു. വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌ കൊച്ചുറാണി ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ടോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ടി.പി പോളി, ബ്ലോക്ക്‌ മെമ്പർ റാണി മത്തായി, പഞ്ചായത്ത് മെമ്പർമാരായ അമ്പിളി സജീവൻ, മിനി ബോബൻ, ഷീല അശോകൻ , നിർവഹണ ഉദ്യോഗസ്ഥ ശുഭ നായർ എന്നിവർ പങ്കെടുത്തു.

date