Skip to main content

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  വെള്ളിയാഴ്ച കൊച്ചിയില്‍ 

 

സെന്റ്.തെരേസാസ് കോളേജിലെ 
വിദ്യാര്‍ത്ഥികളുമായി സംവദിക്കും

    വിദ്യാര്‍ത്ഥികളില്‍ പരീക്ഷ പിരിമുറുക്കങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായ 'പരീക്ഷ പേ ചര്‍ച്ച' പരിപാടിയുടെ ഭാഗമായി സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയില്‍ എത്തും. പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 11 ന് എറണാകുളം സെന്റ്. തെരേസാസ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി ഗവര്‍ണര്‍ സംവദിക്കും. 

    കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 1 നാണ് പരീക്ഷ പേ ചര്‍ച്ച എന്ന പേരില്‍ ആശയ വിനിമയ പരിപാടി സംഘടിപ്പിക്കുന്നത്.  ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി  നരേന്ദ്ര മോദി  വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും രക്ഷിതാക്കളുമായും സംവദിക്കും. വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പരീക്ഷാ സമ്മര്‍ദ്ദവും അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രധാന മന്ത്രി മറുപടി പറയും.

    മൈഗവ്(MyGov) പ്ലാറ്റ്ഫോമിലൂടെ 2021 ഡിസംബര്‍ 28 മുതല്‍ 2022 ഫെബ്രുവരി 3 വരെ നടത്തിയ മത്സരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യകര്‍ത്താക്കളെ തിരഞ്ഞെടുത്തിട്ടുള്ളത്. ദൂരദര്‍ശന്‍ (ഡി. ഡി നാഷണല്‍, ഡി. ഡി.ന്യൂസ്, ഡി. ഡി.ഇന്ത്യ), റേഡിയോ ചാനലുകള്‍, ടിവി ചാനലുകള്‍, EduMinofIndia,നരേന്ദ്ര മോദി (narendramodi), പി. എം. ഒ ഇന്ത്യ (pmoindia), പി. ഐ. ബി. ഇന്ത്യ (pibindia), ദൂരദര്‍ശന്‍ നാഷണല്‍, മൈഗവ്ഇന്ത്യ (MyGovIndia), ഡി. ഡി. ന്യൂസ് (DDNews), രാജ്യസഭാ ടിവി, സ്വയം പ്രഭ  എന്നീ യൂട്യൂബ് ചാനലുകള്‍ വഴി  പരിപാടി  തത്സമയം വീക്ഷിക്കാന്‍ സാധിക്കും.

 

date