Skip to main content

ഗ്രേഡിങ് പുരസ്‌കാര മികവില്‍ ജില്ല

 

    സംസ്ഥാന തൊഴില്‍ വകുപ്പ് തൊഴിലാളി ക്ഷേമത്തിലും തൊഴില്‍ നിയമ പാലനത്തിലും മികവ് പുലര്‍ത്തുന്ന മികച്ച തൊഴിലിടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഗ്രേഡിങ് പുരസ്‌കാരത്തിന് എറണാകുളം ജില്ലയില്‍ നിന്ന് 26 സ്ഥാപനങ്ങള്‍ അര്‍ഹരായി .

     വജ്ര പുരസ്‌കാരത്തിന് 10 സ്ഥാപനങ്ങളും 16 സ്ഥാപനങ്ങള്‍ സുവര്‍ണ പുരസ്‌കാരത്തിനും അര്‍ഹരായി. 

    ഇവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഇന്ന്(31 / 03 / 2022  വ്യാഴം) രാവിലെ 10ന് തിരുവനന്തപുരത്തു മഹാത്മാ അയ്യന്‍കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വിതരണം ചെയ്യും. 

    സംസ്ഥാനത്തെ വ്യാപാര വാണിജ്യ വ്യവസായ സ്ഥാപനങ്ങളെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് ചെയ്താണ് പുരസ്‌കാരം നിശ്ചയിച്ചത്. ഇതിനായി മികച്ച തൊഴില്‍ ദാതാവ്, തൊഴില്‍ നിയമ പാലനത്തിലെ കൃത്യത, സംതൃപ്തരായ തൊഴിലാളികള്‍, വേതന സുരക്ഷാ പദ്ധതിയുടെ ഉപയോഗം, മികവുറ്റ തൊഴില്‍ അന്തരീക്ഷം, തൊഴില്‍ നൈപുണ്യ വികസന പങ്കാളിത്തം, സ്ത്രീ സൗഹൃദം, തൊഴിലാളി ക്ഷേമ പദ്ധതികളോടുള്ള ആഭിമുഖ്യം, തൊഴിലിടത്തിലെ സുരക്ഷ, സാമൂഹിക പ്രതിബദ്ധത എന്നീ ഘടകങ്ങള്‍ വിലയിരുത്തിക്കൊണ്ടാണ് 1361 അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുപ്പ് നടത്തിയത്.

date