50,000 പൂമിൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
ആലപ്പുഴ: പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറിസ് വകുപ്പ് നടപ്പിലാക്കി വരുന്ന സാമുഹ്യമത്സ്യക്യഷി പദ്ധതിയുടെ ഭാഗമായി ഫിഷറിസ് മാനേജ്മെന്റ് കൗൺസിലിന്റെ നേത്യത്വത്തിൽ ജൂലൈ നാലിന് രാവിലെ 10.30 ന് തുറവൂർ ഗ്രാമപഞ്ചായത്തിലെ തൈക്കാട്ടുശ്ശേരി ഫെറിയിലെ കായലിൽ് 50,000-പൂമിൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു .തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാസോമൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിൻ ഏണസ്റ്റ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മേരി സിമോൾ, അനിഷ്, മത്സ്യകർഷക - മത്സ്യത്തൊഴിലാളി പ്രതിനിധികൾ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം.സിയാർ എന്നിവർ പങ്കെടുത്തു.
(പി.എൻ.എ. 1560/2018)
പത്തിയൂരിൽ കാർഷിക വിപണനമേള ഏഴിന്
ആലപ്പുഴ: കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ സഹായത്തോടെ പത്തിയൂർ പഞ്ചായത്തിൽ നടപ്പിലാക്കിവരുന്ന ''ഫാർമർ ഫസ്റ്റ് പ്രോഗ്രാമിന്റെ്'' ഭാഗമായി കാർഷിക വിപണനമേള പഞ്ചായത്തിൽ സംഘടിപ്പിക്കുന്നു. ജൂലൈ ഏഴിന് രാവിലെ 10:30 മുതലാണ് പരിപാടി. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വിജയകരമായി നടപ്പിലാക്കിയ എള്ള്, പയർ, കൂവരക്/പഞ്ഞപുല്ല് കൃഷിയുടെ ഉല്പ്പന്നങ്ങളാണ് വിപണനമേളയിൽ ലഭ്യമാവുക. നാടിന്റെ തനതു കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് പ്രദർശനം.
(പി.എൻ.എ. 1561/2018)
ദർഘാസ് ക്ഷണിച്ചു
ആലപ്പുഴ: ആലപ്പുഴ വനിത-ശിശു ആശുപത്രിയിലെ കമ്മ്യൂണിറ്റി ഹാൾ, സൂപ്രണ്ട് റൂം, ഡോക്ടേഴ്സ് ഡ്യൂട്ടി റൂം എന്നിവിടങ്ങളിൽ എ.സി. വെയ്ക്കുന്നതിന് വിവിധ സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂലൈ 13ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. അന്നേ ദിവസം രണ്ടിന് തുറക്കും. ദർഘാസ് സൂപ്രണ്ട,് വനിത ശിശു ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0477 2251151.
(പി.എൻ.എ. 1562/2018)
നെഹ്റു യുവ കേന്ദ്ര ഓഫീസ് മാറ്റി
ആലപ്പുഴ: കേന്ദ്ര യുവജന കായിക മന്ത്രാലയത്തിൻ കിഴിലുള്ള ജില്ല നെഹ്റു യുവ കേന്ദ്ര ഓഫീസ് ഇന്ദിര നഗറിൽ റ്റൈനി സ്കൂളിന് സമീപമുള്ള കുറുപ്പൻസ് ബിൽഡിങിലേക്കും ജില്ല യൂത്ത് കോഓർഡിനേറ്ററുടെ വസതി ഇരുമ്പ് പാലം സി.സി.എസ്.ബി റോഡിൽ മിനർവ കോളജിന് സമീപത്തേക്കും മാറ്റിയതായി അറിയിച്ചു. ഫോൺ: 0477-2246542,9400598000.
(പി.എൻ.എ. 1563/2018)
- Log in to post comments