Skip to main content

പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയാം; താലൂക്ക് എമർജൻസി ഓപറേഷൻ സെൻ്റർ പറവൂരിൽ പ്രവർത്തനമാരംഭിക്കുന്നു

 

സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയുന്നതിനും സമയബന്ധിതമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടി പറവൂർ താലൂക്ക് ഓഫീസിൽ താലൂക്ക് എമർജൻസി ഓപറേഷൻ സെൻ്റർ ആരംഭിക്കുന്നു. ഏപ്രിൽ ഒന്നിന് രാവിലെ 10.30ന് സംസ്ഥാന റവന്യൂ- ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ കൺട്രോൾ റൂം ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ദുരന്തനിവാരണ വകുപ്പിൻ്റെ 10 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് ഓപറേഷൻ സെൻ്റർ നിർമിച്ചിരിക്കുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമാണ ചുമതല. രണ്ട് കമ്പ്യൂട്ടറുകൾ, സാറ്റലൈറ്റ് ഫോൺ, യു.പി.എസ്, ഡിജിറ്റൽ ക്ലോക്ക് തുടങ്ങിയ ഉപകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ താലൂക്കിലെ ഉദ്യോഗസ്ഥർക്കാണ് ചുമതല. ദുരന്ത സമയങ്ങളിൽ അതത് വകുപ്പിലെ ഉദ്യോഗസ്ഥരും വിദഗ്ധരും ചുമതല വഹിക്കും.

date