Skip to main content

നിലാവിൽ തിളങ്ങി കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്

 

കടുങ്ങല്ലൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഇനി എൽ.ഇ.ഡി വിളക്കുകളുടെ തിളക്കം. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേയും തെരുവുകളിൽ എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കുന്ന നിലാവ് പദ്ധതി പഞ്ചായത്തിൽ പുരോഗമിക്കുന്നു.
നിലവിലെ വൈദ്യുത ചാർജുകൾ  കുറയ്ക്കുകയും   കൂടുതൽ പ്രദേശങ്ങളിൽ വൈദ്യുതി എത്തിക്കുന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം.

1995 മുതല്‍ 2020 വരെയുളള 25 വര്‍ഷങ്ങളിലായി 3740 തെരുവുവിളക്കുകളാണ് പഞ്ചായത്തില്‍ സ്ഥാപിച്ചിരുന്നത്. ഇതില്‍ പഴക്കം ചെന്ന ടൃൂബ് ലൈറ്റുകള്‍ മാറ്റി  2500 എല്‍.ഇ.ഡി. ബള്‍ബുകള്‍ പഞ്ചായത്താകെ  വാര്‍ഡ് അംഗങ്ങളുടെ നേതൃത്ത്വത്തില്‍  സ്ഥാപിച്ചുവരികയാണ്. ഏഴു വര്‍ഷം കൊണ്ട് തുക തിരിച്ച് അടക്കും വിധം കിഫ്ബി വായ്പയായി  77 ലക്ഷം രൂപ  ലഭൃമാക്കിയാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ പറഞ്ഞു. ഏഴു വര്‍ഷത്തെ മെയിന്റനൻസ്  ​ഗ്യാരന്റിയും പദ്ധതിക്ക് ലഭ്യമാണ്

date