എന്റെ ഹോട്ടല്‍' പ്രവര്‍ത്തനമാരംഭിച്ചു
മലപ്പുറം നഗരസഭയുടെ 'എന്റെ ഹോട്ടല്‍' പി ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുറഞ്ഞ ചെലവില്‍ നല്ല ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോട്ടല്‍ തുടങ്ങിയിരിക്കുന്നത്. മലപ്പുറം ബസ് സ്റ്റാന്‍ഡിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുക. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല.
പ്രാതല്‍, ഉച്ചഭക്ഷണം, വൈകീട്ട് ചായ എന്നിവ ഹോട്ടലിലുണ്ടാവും. ഇഡ്ലി, സാമ്പാര്‍, ചട്നി, ചായ എന്നിവ അടങ്ങിയ പ്രാതലിന് 30 രൂപയും ഉച്ചയൂണിന് 35 രൂപയുമാണ് വില. ചായയും കടിയും 15 രൂപയ്ക്ക് ലഭിക്കും. ഹോട്ടലിനായി അഞ്ച് ലക്ഷം രൂപയുടെ അടുക്കള സാമഗ്രികള്‍ നഗരസഭ നല്‍കിയിട്ടുണ്ട്.
പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്സ്ന്‍ സിഎച്ച് ജമീല അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പിഎ സലീം, മറിയുമ്മ ശരീഫ്, റജീന ഹുസൈന്‍, നഗരസഭാ കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍ ഫസീന കുഞ്ഞിമുഹമ്മദ്, സിഡിഎസ് പ്രസിഡന്റുമാരായ പിടി ജമീല, ഖദീജ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments