Skip to main content

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: ഈ വര്‍ഷം സൃഷ്ടിച്ചത് 4,53,012 തൊഴില്‍ ദിനങ്ങള്‍

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി  ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം ഇതു വരെ സൃഷ്ടിച്ചത് 4,53,012 തൊഴില്‍ ദിനങ്ങള്‍. ജൂണ്‍ മാസം വരെ സൃഷ്ടിക്കാനുദ്ദേശിച്ചിരുന്നത് 3,00,528 ദിനങ്ങളായിരുന്നെങ്കിലും 152484 ദിനങ്ങള്‍ അധികം സൃഷ്ടിച്ച് 145.51 ശതമാനം നേട്ടമാണ് ജില്ല കൈവരിച്ചത്. ഇതുവരെ 33,700 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ഒമ്പത് കുടുംബങ്ങള്‍ 100 ദിനം പൂര്‍ത്തീകരിച്ചു. പ്രതീക്ഷിത ലേബര്‍ ബഡ്ജറ്റിന്റെ 12.17 ശതമാനം ഇതു വരെ കൈവരിച്ചു. ജില്ലയില്‍ 12754 പ്രവൃത്തികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തിട്ടുള്ളത്. ഇതില്‍ 8019 പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം 28.94 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ എംപവേര്‍ഡ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ  സാമ്പത്തിക വര്‍ഷം ജില്ല 38.49 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് 122.26% നേട്ടം കൈവരിച്ചിരുന്നു.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തൊഴിലുറപ്പ് പദ്ധതി ജില്ലാ ഉപദേശക സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ വകുപ്പു മേധാവികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

 

date