Skip to main content

കുട്ടികള്‍ക്കായി ഇന്ത്യ മുഴുവന്‍ സൈക്കിള്‍ ചവിട്ടി മലപ്പുറത്ത്

 

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് പൊതുജനങ്ങളെയും കുട്ടികളെയും ബോധവത്കരിക്കുന്ന സന്ദേശവുമായി ദല്‍ഹി ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി അല്‍ അമീന്‍ മലപ്പുറത്തെത്തി. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അല്‍ അമീന്‍ യാത്ര നടത്തി. വിദ്യാര്‍ഥികളുമായും അധ്യാപകരുമായും അല്‍ അമീന്‍ സംവദിച്ചു. പോക്സോ നിയമത്തെ കുറിച്ചും കുട്ടികള്‍ക്കെതിരായ അതിക്രമത്തെ കുറിച്ചും ബോധവത്കരണം നല്‍കുന്നതായിരുന്നു അല്‍ അമീന്റെ യാത്ര. കുട്ടികള്‍ക്കായി ഇന്ത്യ മുഴുവന്‍ 8000 വിദ്യാര്‍ഥികളെയും 5000 അധ്യാപകരെയും കാണുകയെന്ന ലക്ഷ്യത്തോടെയാണ് അല്‍ അമീന്‍ തന്റെ യാത്ര തുടങ്ങിയത്.
 ജമ്മുവില്‍ നിന്നും കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളിലൂടെയാണ് അല്‍- അമീന്റെ യാത്ര. പെരുവള്ളൂര്‍ സ്‌കൂള്‍, മലപ്പുറം ഗവ. കോളേജ്, സെന്റ് ജെമ്മാസ് മലപ്പുറം എന്നിവടങ്ങളില്‍ ഇന്നലെ വിദ്യാര്‍ഥികളുമായി സംവിദച്ചു.  ഇന്ന് രാവിലെ
(ജൂലൈ ആറിന്) രാവിലെ 10ന് ഇരുമ്പുഴി ഗവ. സ്‌കൂളിലും ഉച്ചയ്ക്ക് 2.30ന് മഞ്ചേരി ബോയ്സ് സ്‌കൂളിലും പ്രചരണം നടത്തും. സ്‌കൂളുകളില്‍ പോക്സോ നിയമത്തെകുറിച്ചും കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട ചര്‍ച്ചയും നടത്തും. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

 

date