മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് മത്സ്യ വിത്ത് നിക്ഷേപ പദ്ധതി ആരംഭിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ പൊതു ജലായശയങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. വിജയപുരം വട്ടമൂട് കടവില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം ഇ. പി നളിനാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷന്‍മാരായ ലളിതാ സുരേഷ് ബാബു, ബിജു അമ്പലത്തിങ്കല്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജയശ്രീ, വാര്‍ഡ് അംഗങ്ങളായ ജോര്‍ജ്ജ് എം. ഫിലിപ്പ്, എന്‍. സി ചാക്കോ എന്നിവര്‍ സംസാരിച്ചു. അസി. ഡയറക്ടര്‍ സുധാ ബി നായര്‍, അസി. എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബ്ലസി ജോഷി എന്നിവര്‍ നേതൃത്വം നല്‍കി. കാര്‍പ്പ് ഇനത്തില്‍ കട്‌ല, രോഹു, മൃഗാള്‍, സൈപ്രിനസ് മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
(കെ.ഐ.ഒ.പി.ആര്‍-1365/18)
- Log in to post comments