Skip to main content

സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ ഒഴിവ്

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ ജില്ലയില്‍ ആര്‍.എന്‍.ടി.സി പ്രോഗ്രാമില്‍ സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ തസ്തികയിലെ രണ്ട് ഒഴിവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  ഡിഗ്രി, അംഗീകൃത സാനിറ്ററി ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്,   ചുരുങ്ങിയത്ത് രണ്ട് മാസത്തെ കമ്പ്യൂട്ടര്‍ പരിജ്ഞാനം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ഇരുചക്ര വാഹനം ഓടിക്കാനുള്ള കഴിവും സ്ഥിരം ലൈസന്‍സും എന്നിവ നിര്‍ബന്ധ യോഗ്യതയാണ്.
 ടി.ബി ഹെല്‍ത്ത് വിസിറ്റര്‍ കോഴ്‌സിന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റ്, സോഷ്യല്‍ വര്‍ക്ക് അല്ലെങ്കില്‍ മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കില്‍ ഗവണ്‍മെന്റ് അംഗീകൃത ഡിഗ്രി/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്, മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കുള്ള ഗവണ്‍മെന്റ് അംഗീകൃത ബേസിക് ട്രെയ്‌നിംഗ് പൂര്‍ത്തീകരിച്ച സര്‍ട്ടിഫിക്കറ്റ് എന്നിവ അധിക യോഗ്യതയുമാണ്.  വേതനം പ്രതിമാസം 15000 രൂപ. പ്രായം 2017ന് നവംബര്‍ ഒന്നിന് 40 വയസ്സ് കവിയാന്‍ പാടില്ല. താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചയ്ക്കായി നവംബര്‍ 15 ന് രാവിലെ 10 ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആരോഗ്യകേരളം ജില്ലാ  ഓഫീസില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍ 0483 2730313.

 

date