വിദ്യാഭ്യാസ വകുപ്പില്‍ ഫയല്‍ ഓഡിറ്റ്
പൊതു വിദ്യാഭ്യാസ വകുപ്പിലെ ഫയല്‍ ഓഡിറ്റ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരി നിര്‍വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിലെ അക്കൗണ്ട്സ് ഓഫീസര്‍ യു.സായ്ഗിരി പദ്ധതി വിശദീകരിച്ചു. സംഘടനാ പ്രതിനിധികളായ അരുണ്‍കുമാര്‍, മുരളി കേനാത്ത്, സിദ്ധാര്‍ത്ഥന്‍, സത്യപാല്‍, ഓഡിറ്റ് സെക്ഷന്‍ സൂപ്രണ്ട് സക്കീര്‍ ഹുസൈന്‍, സ്റ്റാഫ് സെക്രട്ടറി എം.വി വനോദ്കുമാര്‍ സംസാരിച്ചു.ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും വകുപ്പിലെ ജീവനക്കാരുടെയും സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.യു പ്രസന്നകുമാരി അധ്യക്ഷയായി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായാണ് ഫയല്‍ ഓഡിറ്റ് നടത്തുന്നത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.ഇ.ഒ, എ.ഇഒ ഓഫീസുകളില്‍ 2017 വരെ തീര്‍പ്പാക്കാതെ കിടക്കുന്ന ഫയലുകള്‍ 2018 നകം നാല് ഘട്ടങ്ങളിലായി തീര്‍പ്പാക്കുകയാണ് ലക്ഷ്യം. കോടതി നടപടികളിലുളള ഫയലുകളൊഴികെ ഈ കാലയളവില്‍ മറ്റ് ഫയലുകളെല്ലാം തീര്‍പ്പാക്കുകയാണ് ലക്ഷ്യം. തുടര്‍ന്ന് ഇ.ഫയലിങ് സംവിധാനത്തിലേക്ക് മുന്നൊരുക്കങ്ങളും നടത്തും.
- Log in to post comments