Skip to main content
ഓപ്പറേഷൻ വാഹിനി  വരാപ്പുഴ പഞ്ചായത്തിൽ പ്രസിഡന്റ് കൊച്ചുറാണി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

ഒരുവാർഡിൽ ഒരു തോട്' പദ്ധതിക്ക് ആലങ്ങാട് ബ്ലോക്കിൽ തുടക്കമായി

ഓപ്പറേഷൻ വാഹിനി പദ്ധതിയോടൊപ്പം ഒരു വാർഡിൽ ഒരു തോട് പദ്ധതിക്ക് തുടക്കമിട്ട് ആലങ്ങാട്. ബ്ലോക്ക് പഞ്ചായത്തിലെ നാല് പഞ്ചായത്തുകളിലും തോട് ശുചീകരണം ആരംഭിച്ചു.  ആലങ്ങാട് പഞ്ചായത്തിലെയും കരുമാല്ലൂർ പഞ്ചായത്തിലെയും മുഴുവൻ വാർഡുകളിലും, കടുങ്ങല്ലൂർ പഞ്ചായത്തിലെ അഞ്ച് വാർഡുകളിലും, വരാപ്പുഴ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലുമായാണ് ശുചീകരണം ആരംഭിച്ചത്.
തോടുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന എക്കൽ , ചെളി, മണ്ണ് എന്നിവ നീക്കം ചെയ്യുകയും വെള്ളം ഉൾക്കൊള്ളാവുന്ന  ശേഷി പരമാവധി വർധിപ്പിക്കുകയുമാണ് ചെയ്യുന്നത്.

ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ് , കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് എന്നിവർ നേതൃത്വം നൽകി. 
തൊഴിലുറപ്പ് തൊഴിലാളികൾ, ജനപ്രതിനിധികൾ, പാടശേഖര സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കാളികളായി.

date